Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Intensify

മ​ഴ വീ​ണ്ടും ശക്തിപ്രാപിച്ചേക്കും; ചൂ​ടി​ന് നേ​രി​യ ആ​ശ്വാ​സം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ഴ​​​യു​​​ടെ ഇ​​​ട​​​വേ​​​ള​​​യ്ക്കും ഉ​​​യ​​​ര്‍​ന്ന ചൂ​​​ടി​​​നും പി​​​ന്നാ​​​ലെ കേ​​​ര​​​ള​​​ത്തി​​​ല്‍ കാ​​​ല​​​വ​​​ര്‍​ഷ​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന​​​ഘ​​​ട്ട​​​ത്തി​​​ല്‍ മ​​​ഴ വീ​​​ണ്ടും സ​​​ജീ​​​വ​​​മാ​​​കു​​​ന്നു.

അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ മ​​​ഴ ശ​​​ക്ത​​​മാ​​​കു​​​മെ​​​ന്നാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ഏ​​​റ്റ​​​വും പു​​​തി​​​യ പ്ര​​​വ​​​ച​​​നം. അ​​​തേ​​​സ​​​മ​​​യം ഇ​​​ന്ന് മു​​​ത​​​ല്‍ ബു​​​ധ​​​നാ​​​ഴ്ച വ​​​രെ സം​​​സ്ഥാ​​​ന​​​ത്ത് എ​​​വി​​​ടെ​​​യും ക​​​ന​​​ത്ത മ​​​ഴ​​​യ്ക്ക് സാ​​​ധ്യ​​​ത​​​യി​​​ല്ലെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.

ഇ​​​ന്ന​​​ലെ​​​യും സം​​​സ്ഥാ​​​ന​​​ത്ത് വ്യാ​​​പ​​​ക​​​മാ​​​യി മ​​​ഴ പെ​​​യ്തു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, പ​​​ത്ത​​​നം​​​തി​​​ട്ട, എ​​​റ​​​ണാ​​​കു​​​ളം, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ര്‍ ജി​​​ല്ല​​​ക​​​ളി​​​ലെ ഒ​​​റ്റ​​​പ്പെ​​​ട്ട സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ ശ​​​ക്ത​​​മാ​​​യ മ​​​ഴ പെ​​​യ്തു. കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ല്‍ തീ​​​വ്ര മ​​​ഴ പെ​​​യ്തു. വ്യാ​​​ഴാ​​​ഴ്ച വ​​​രെ പൊ​​​തു​​​വെ മേ​​​ഘാ​​​വൃ​​​ത​​​മാ​​​യ അ​​​ന്ത​​​രീ​​​ക്ഷ​​​വും മ​​​ഴ​​​യ്ക്കു​​​ള്ള സാ​​​ധ്യ​​​ത​​​യും തു​​​ട​​​രു​​​മെ​​​ന്നാ​​​ണ് പ്ര​​​വ​​​ച​​​നം.

രാ​​​ജ്യ​​​ത്തി​​​ന്‍റെ വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍​നി​​​ന്ന് തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ കാ​​​ല​​​വ​​​ര്‍​ഷ​​​ത്തി​​​ന്‍റെ പി​​​ന്‍​വാ​​​ങ്ങ​​​ല്‍ തു​​​ട​​​ങ്ങി​​​യ​​​താ​​​യാ​​​ണ് ഇ​​​ന്ത്യ​​​ന്‍ കാ​​​ലാ​​​വ​​​സ്ഥാ വ​​​കു​​​പ്പ് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. അ​​​തേ​​​സ​​​മ​​​യം തെ​​​ക്ക​​​ന്‍ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ മ​​​ഴ തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ് നി​​​ല​​​വി​​​ലു​​​ള്ള​​​ത്.

Latest News

Corehub Up